അർഹതാമാനദണ്ഡങ്ങൾ

അർഹതാ മാനദണ്ഡങ്ങള്‍

 

സാമൂഹ്യസുരക്ഷാ പെൻഷൻ മാനദണ്ഡങ്ങൾ

📌 പൊതുവായ പ്രധാന മാനദണ്ഡങ്ങൾ

  • വരുമാന പരിധി: കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയരുത്.
  • ആദായനികുതി: ആദായനികുതി നൽകുന്ന വ്യക്തിയാകരുത്.
  • ഭൂമി: കുടുംബത്തിന്റെ പേരിൽ 2 ഏക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകരുത് (പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഇളവുണ്ട്).
  • വാഹനം: 1000 സി.സിയിൽ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ സ്വന്തമായോ കുടുംബത്തിലോ ഉണ്ടാകാൻ പാടരുത്.
  • വീട്: 2000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും ആധുനിക രീതിയിൽ ഫ്ലോറിംഗ് നടത്തിയതുമായ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉള്ളവരോ അവിടെ താമസിക്കുന്നവരോ ആകരുത്.
  • മറ്റ് പെൻഷനുകൾ: സർക്കാർ/പൊതുമേഖലാ പെൻഷനുകൾ വാങ്ങുന്നവർ അർഹരല്ല. ഇ.പി.എഫ് ഉൾപ്പെടെ പരമാവധി രണ്ട് പെൻഷനുകൾക്ക് മാത്രമേ അർഹതയുള്ളൂ.

1. ഇന്ദിരാ ഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ

പ്രായം: 60 വയസോ അതിനു മുകളിലോ ആയിരിക്കണം.

താമസം: കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ട് 3 വർഷത്തിൽ കൂടുതൽ ആയിരിക്കണം. അഗതിയായിരിക്കണം.

2. കർഷക തൊഴിലാളി പെൻഷൻ

പ്രായം: 60 വയസോ അതിനു മുകളിലോ ആയിരിക്കണം.

വ്യവസ്ഥകൾ: 10 വർഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം. ഭൂവുടമയുടെ കീഴിൽ 10 വർഷമോ അതിൽ കൂടുതലോ കർഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കുകയും കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിരിക്കുകയും വേണം (തോട്ടം തൊഴിലാളികൾക്ക് ബാധകമല്ല).

3. ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെൻഷൻ

പ്രായം: പ്രായപരിധി ബാധകമല്ല.

രേഖകൾ: അവശത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് / സാമൂഹ്യ സുരക്ഷാ മിഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.

4. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ

പ്രായം & അർഹത: 50 വയസ്സ് പൂർത്തിയായ അവിവാഹിതരായ സ്ത്രീകൾക്കും അവിവാഹിതരായ അമ്മമാർക്കും കേരളത്തിൽ സ്ഥിരതാമസക്കാരായവർക്കും അപേക്ഷിക്കാം.

5. ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെൻഷൻ

അർഹത: വിധവകൾ / 7 വർഷത്തിലധികമായി ഭർത്താവിനെ കാണാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ആയ 50 വയസ്സ് പൂർത്തിയായ സ്ത്രീകൾ (പുനർവിവാഹിതരായിരിക്കരുത്). കേരളത്തിൽ തുടർച്ചയായി 2 വർഷം സ്ഥിരതാമസമായിരിക്കണം.