സിറ്റിസൺ ലോഗിൻ എങ്ങനെ ചെയ്യാം
K-SMART Guide / സഹായകരമായ വിവരങ്ങൾ
കെ-സ്മാർട്ട് (K-SMART) സിറ്റിസൺ ലോഗിൻ ചെയ്യേണ്ട വിധം
How to Create Account & Login to K-SMART Portal
1. പുതിയ സിറ്റിസൺ രജിസ്ട്രേഷൻ (New Registration)
- ഔദ്യോഗിക വെബ്സൈറ്റായ ksmart.lsgkerala.gov.in സന്ദർശിക്കുക.
- ഹോം പേജിന്റെ വലതുവശത്ത് മുകളിലുള്ള 'Register' എന്നതിൽ ക്ലിക്ക് ചെയ്ത് 'Citizen Registration' തിരഞ്ഞെടുക്കുക.
- നിങ്ങളുടെ ആധാർ നമ്പർ (Aadhaar Number) നൽകി ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന OTP വഴി വെരിഫൈ ചെയ്യുക.
- ആധാറിലെ വിവരങ്ങൾ പരിശോധിച്ച ശേഷം, നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇമെയിലും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക. (നൽകുന്ന മൊബൈൽ നമ്പരായിരിക്കും നിങ്ങളുടെ User ID).
2. സിറ്റിസൺ ലോഗിൻ ചെയ്യുന്ന വിധം (Citizen Login)
- വെബ്സൈറ്റിൽ മുകളിൽ കാണുന്ന 'Login' ബട്ടൺ ക്ലിക്ക് ചെയ്ത് 'Citizen Login' എടുക്കുക.
- നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക.
- ഫോണിൽ ലഭിക്കുന്ന OTP നൽകി സുരക്ഷിതമായി ലോഗിൻ ചെയ്യാം.
📱 മൊബൈൽ ആപ്പ് ലഭ്യമാണ്
സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കുന്നതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് 'KSMART - Local Self Government' ഔദ്യോഗിക ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
"ഡിജിറ്റൽ കേരളം, സ്മാർട്ട് സേവനങ്ങൾ നിങ്ങളുടെ വിരൽതുമ്പിൽ"