നിയമ വ്യവസ്ഥകൾ
മാലിന്യ സംബന്ധമായ നിയമങ്ങളും വ്യവസ്ഥകളും (Kerala Panchayat Raj & Municipality Acts)
കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകൾ പ്രകാരമുള്ള മാലിന്യ സംസ്കരണ വ്യവസ്ഥകളും അവയ്ക്കുള്ള ശിക്ഷാ നടപടികളും താഴെ പറയുന്നവയാണ്:
| വകുപ്പ് (പഞ്ചായത്ത് / മുനിസിപ്പാലിറ്റി) | കുറ്റകൃത്യത്തിന്റെ വിശദാംശം | നടപടി ക്രമം | പിഴ / ശിക്ഷ | ചുമത്തുന്ന അധികാരി | പിഴ ഒടുക്കിയില്ലെങ്കിൽ |
|---|---|---|---|---|---|
| 219എൻ / 340 | പൊതു/സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് | സ്പോട്ട് ഫൈൻ | 5,000 രൂപ വരെ | സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ |
| 219എ / 335 | കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് | സ്പോട്ട് ഫൈൻ / കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | 5,000 രൂപ വരെ | സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ |
| 219എസി / 326സി | മാലിന്യം വേർതിരിച്ച് കൈമാറാതിരിക്കുന്നത് | കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | 1,000 മുതൽ 10,000 രൂപ വരെ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219എഡി / 326ഡി | യൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത് | വ്യക്തിയെ കേട്ട് പിഴ ചുമത്തൽ; സേവനങ്ങൾ നിഷേധിക്കാവുന്നതാണ് | പ്രതിമാസം യൂസർ ഫീസിന്റെ 50% | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219ബി / 327 | ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിലും നിക്ഷേപിക്കുന്നതിലും വീഴ്ച | കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | 1,000 മുതൽ 10,000 രൂപ വരെ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219കെ / 337 | ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത് | മലിനജലം ഒഴുക്കുന്ന പൈപ്പ്/മാർഗ്ഗം അടയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക | 5,000 മുതൽ 50,000 രൂപ വരെ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219എച്ച് / 334 | താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കുന്നത് | പ്രോസിക്യൂഷൻ | 10,000 രൂപ വരെ | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് | - |
| 219എ / 334എ | ബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (BWG) ഉറവിടത്തിൽ മാലിന്യം കൈകാര്യം ചെയ്യാതിരിക്കുന്നത് | പ്രോസിക്യൂഷൻ; ലൈസൻസ്, ബിൽഡിംഗ് നമ്പർ, പെർമിറ്റ് റദ്ദാക്കൽ | 6 മാസം മുതൽ 1 വർഷം വരെ തടവ് അല്ലെങ്കിൽ പിഴ | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് | - |