എലിക്കുളം ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ പാമ്പാടി ബ്ളോക്കില്‍ ഇളങ്ങുളം, എലിക്കുളം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. 40.14 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മീനച്ചില്‍ പഞ്ചായത്ത്, കിഴക്ക് തിടനാട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകള്‍, പടിഞ്ഞാറ് അകലകുന്നം, പള്ളിക്കത്തോട് പഞ്ചായത്തുകള്‍, തെക്ക് ചിറക്കടവ്, വാഴൂര്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകള്‍ എന്നിവയാണ്. 1953 ഓഗസ്റ്റ് 15-നാണ് പഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്തില്‍കൂടിയൊഴുകുന്ന പൊന്നൊഴുകുംതോടിന്റെ ഇരുവശങ്ങളിലുമായി കുന്നുകളും നെല്‍വയലുകളും കാണപ്പെടുന്നു. മടുക്കക്കുന്നുതോട്, കാരടിതോട്, തോക്കനാട്തോട് എന്നിങ്ങനെയുള്ള 28 കിലോ മീറ്റര്‍ വരുന്ന തോടുകളും കുന്നുകളും ചെരിവുകളും സമതലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രാമ ഭൂപ്രകൃതി. 80% ത്തോളം ജനങ്ങളുടെ മുഖ്യവരുമാനമാര്‍ഗ്ഗം നാണ്യവിളയായ റബ്ബറാണ്....
കൂടുതൽ വായിക്കുക